< Back
Kerala

Kerala
നിലത്തുവീണ ബൈക്ക് ഉയർത്തുന്നതിനിടെ ആന ഓടിയെത്തി; യുവാക്കൾക്ക് അത്ഭുതരക്ഷ, വീഡിയോ
|15 Aug 2023 4:17 PM IST
മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
ആനയുടെ ആക്രമണത്തിൽ നിന്ന് കർണാടക സ്വദേശികളായ യുവാക്കൾക്ക് അത്ഭുതരക്ഷ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുവാക്കൾക്ക് പുറകെ വണ്ടിയിലുണ്ടായിരുന്നവർ ഹോണടിച്ചാണ് ആന വരുന്ന വിവരമറിയിച്ചത്. തുടർന്ന് ഒരാൾ ബൈക്ക് സഹിതം റോഡിലേക്ക് വീണു. ഇതെടുക്കുന്ന സമയം ആന പാഞ്ഞെത്തുകയായിരുന്നു. തുടർന്ന് യുവാക്കളിലൊരാളുടെ പുറകെ ആന ഓടാൻ തുടങ്ങി. ഇയാൾ അതുവഴി വന്ന ഒരു കാറിൽ കയറി രക്ഷപെട്ടതായി ദൃശ്യം പകർത്തിയ കോട്ടയ്ക്കൽ സ്വദേശി അറിയിച്ചിട്ടുണ്ട്.