< Back
Kerala

Kerala
ജല അതോറിറ്റി എം.ഡിയുടെ അധിക ചുമതല ജലവിഭവ സെക്രട്ടറി അശോക് കുമാർ സിങ്ങിന്
|9 Oct 2023 11:30 PM IST
നിലവിലെ എം.ഡി വിദേശത്ത് ഉപരിപഠനത്തിന് പോയതിനെ തുടർന്നാണ് നടപടി
തിരുവനന്തപുരം: ജല അതോറിറ്റി എം.ഡിയുടെ അധിക ചുമതല ജലവിഭവ സെക്രട്ടറി അശോക് കുമാർ സിങ്ങിന്. നിലവിലെ എം.ഡി വിദേശത്ത് ഉപരിപഠനത്തിന് പോയപ്പോൾ ചുമതല കൈമാറിയിരുന്നില്ല. ഇത് വാർത്തയായതിന് പിന്നാലെ ജോയിന്റ് എം.ഡിക്ക് താത്കാലിക ചുമതല നൽകാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ജലവിഭവ സെക്രട്ടറിക്ക് ചുമതല നൽകിയാൽ മതിയെന്ന് സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു.
നാഥനില്ലാ കളരിയായി ജല അതോറിറ്റി മാറിയെന്ന് മീഡിയ വൺ നേരത്തെ വാർത്ത നൽകിയിരുന്നു. എന്തുകൊണ്ടാണ് ജോയിന്റ് എം.ഡിക്ക് ചുമതല നൽകാതെ ജലവിഭവ സെക്രട്ടറിക്ക് അധിക ചുമതല നൽകിയെന്ന ചോദ്യത്തിന് സർക്കാർ വൃത്തങ്ങൾ മറുപടി നൽകിയില്ല. ഇനി ജല വിഭവ സെക്രട്ടറിക്ക് ജലവകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം എടുക്കാമെന്ന് സർക്കാർ അറിയിച്ചു.