< Back
Kerala

Kerala
ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേർട്ട്
|22 Oct 2021 6:22 AM IST
ജില്ലയില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയും വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു
മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ വീണ്ടും റെഡ് അലർട്ട് നിലവിൽ വന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയ പശ്ചാത്തലത്തിലാണിത്.
2398 അടിയിലാണ് ഇപ്പോഴും ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 അടിയിലെത്തി.
ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയും വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു.