< Back
Kerala

Kerala
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തി
|3 Nov 2021 7:27 AM IST
138.95 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാടിന്റെ തീരുമാനം
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകളാണ് വീണ്ടും കൂടുതൽ ഉയർത്തിയത്. രണ്ട്,മൂന്ന്,നാല് ഷട്ടറുകൾ 60 സെ.മീ വീതമാണ് ഉയർത്തിയത്. 138.95 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാടിന്റെ നടപടി.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളിൽ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.