< Back
Kerala

Kerala
വാട്ടർ മെട്രോ: കെഎസ്ആർടിസി ഫീഡർ സർവീസുകൾ നടത്തും
|26 April 2023 8:59 PM IST
മെട്രോ ബോട്ട് വരുന്ന സമയം അനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സർവ്വീസ് നടത്തുക
എറണകുളം: കൊച്ചി വാട്ടർ മെട്രോ സർവീസിൽ യാത്ര ചെയ്യുന്നവർക്ക് തുടർ യാത്രയ്ക്ക് വേണ്ടി കെഎസ്ആർടിസി ഫീഡർ സർവ്വീസുകൾ ആരംഭിക്കും. കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്നും രാവിലെ 7. 45 മുതൽ ഇൻഫോപാർക്കിലേക്കും. 9. 45 മുതൽ സിവിൽ സ്റ്റേഷനിലേക്കും. തുടർന്ന് കാക്കനാട്ടിലേക്കുമാണ് സർവ്വീസ്. മെട്രോ ബോട്ട് വരുന്ന സമയം അനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സർവ്വീസ് നടത്തുക.
സമയ ക്രമ പട്ടിക
