< Back
Kerala
Emergency maintenance at refinery; Water supply will be disrupted in the capital today, latest news malayalam, ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസ്സപ്പെടും
Kerala

ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസ്സപ്പെടും

Web Desk
|
29 Sept 2024 10:18 AM IST

ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസ്സപ്പെടും. വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇന്നും ജലവിതരണം മുടങ്ങാൻ കാരണമാകുന്നത്. ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറി പരിസര പ്രദേശങ്ങളുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

സെപ്റ്റംബർ മാസത്തിന്റെ ആദ്യവാരത്തിൽ നാല് ദിവസത്തോളം ന​ഗര പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പൂർണമായും നിലച്ചിരുന്നു. നഗരത്തിലെ 44 വാർഡുകളിലും വെള്ളമെത്താതതിൽ ആയിരകണക്കിന് ആളുകളാണ് അന്ന് ബുദ്ധിമുട്ടിലായത്. കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ കുപ്പിവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.

Similar Posts