< Back
Kerala

Kerala
വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം ഫണ്ട് തിരിമറിയിൽ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ
|31 May 2024 11:27 PM IST
മൂന്ന് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
വയനാട്: വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് പണം തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. മൂന്ന് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വനസംരക്ഷണസമിതി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ പി.പി ബിനീഷ്, എം.എ രഞ്‌ജിത്, വി.പി വിഷ്‌ണു എന്നിവർക്കാണ് സസ്‌പെൻഷൻ. ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുടെ നിർദേശപ്രകാരം സൗത്ത് വയനാട് ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.