< Back
Kerala
വിഷം അകത്തുചെന്ന്​ ചികിത്സയിലായിരുന്ന വയനാട്​ ഡിസിസി ട്രഷററും മകനും മരിച്ചു
Kerala

വിഷം അകത്തുചെന്ന്​ ചികിത്സയിലായിരുന്ന വയനാട്​ ഡിസിസി ട്രഷററും മകനും മരിച്ചു

Web Desk
|
27 Dec 2024 10:29 PM IST

നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു എൻ.എം വിജയൻ

കോഴിക്കോട്​: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.

ചൊവ്വാഴ്ച എൻ.എം വിജയനെയും ഇളയ മകൻ ജിജേഷിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്​ച മരണം സംഭവിച്ചത്. ​നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന എൻ.എം വിജയൻ വയനാട്​ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.

Similar Posts