< Back
Kerala
വയോധികനെ കൊന്ന് കിണറ്റില്‍ തള്ളി; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റില്‍
Kerala

വയോധികനെ കൊന്ന് കിണറ്റില്‍ തള്ളി; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റില്‍

Web Desk
|
28 Dec 2021 5:53 PM IST

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി

വയനാട് അമ്പലവയലിൽ വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പോലീസിന് മുന്നിൽ കീഴടങ്ങി.

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആയിരംകൊല്ലിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം. മുഹമ്മദിൻ്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. മുഹമ്മദിനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളി.

2 കാലുകൾ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാൻ്റിന് സമീപം ഉപേക്ഷിച്ചു. പിന്നീട് 3 മണിയോടെ അമ്മയും രണ്ട് പെൺകുട്ടികളും പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട മുഹമ്മദ് സ്ഥിരമായി കുടുംബത്തെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. എന്നാൽ ഇതിന് മുമ്പ് ഇവർ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികളെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

.

Related Tags :
Similar Posts