< Back
Kerala
വയനാട് തൊഴിലുറപ്പ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു
Kerala

വയനാട് തൊഴിലുറപ്പ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു

ijas
|
22 Oct 2022 1:21 PM IST

ആലി എന്നയാളുടെ തോട്ടത്തിൽ വരമ്പ് നിർമിക്കുന്നതിനിടെയായിരുന്നു തൊഴിലാളികൾക്കുനേരെയുള്ള കടന്നലാക്രമണം

വയനാട്: പൊഴുതനയിൽ തൊഴിലുറപ്പ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. കളത്തിങ്കൽ വീട്ടിൽ ബീരാൻ ആണ് മരിച്ചത്. പൊഴുതന അച്ചൂർ വയനാംകുന്ന് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇന്ന് രാവിലെ കടന്നൽ കുത്തേറ്റത്.

പിണങ്ങോട് കൊച്ചിക്കാവിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ കടന്നാലാക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബീരാനെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബീരാനോടൊപ്പം താലൂക്കാശുപത്രിയിലെത്തിച്ച അഞ്ചു പേർ ഇതേ ആശുപത്രിയിലും, മറ്റുള്ളവർ ചെന്നലോട് സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ആലി എന്നയാളുടെ തോട്ടത്തിൽ വരമ്പ് നിർമിക്കുന്നതിനിടെയായിരുന്നു തൊഴിലാളികൾക്കുനേരെയുള്ള കടന്നലാക്രമണം. ആലിയുടെ ചെവിക്കുള്ളിൽ കടന്നൽ കയറിയതിനെ തുടർന്ന് ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Similar Posts