< Back
Kerala
ഉരുള്‍ പൊട്ടല്‍ ദുരന്തം; നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ നടപടി
Kerala

ഉരുള്‍ പൊട്ടല്‍ ദുരന്തം; നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാന്‍ നടപടി

Web Desk
|
4 Aug 2024 3:42 PM IST

SSLC, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം

മേപ്പാടി: വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ വീണ്ടെടുക്കുന്നതിന് നടപടി. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബന്ധപ്പെടേണ്ട നമ്പരുകള്‍ 8086983523, 9496286723, 9745424496, 9447343350, 9605386561

Similar Posts