< Back
Kerala
k rajanWayanads will be a Kerala model rehabilitation project that can be modeled for the country: Minister K. Rajan, latest news malayalam വയനാട്ടിലേതെന്ന് രാജ്യത്തിന് മാതൃകയാക്കാവുന്ന കേരളമോഡൽ പുനരധിവാസ പദ്ധതി: മന്ത്രി കെ. രാജൻ
Kerala

കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കും; സോഷ്യല്‍മീഡിയയിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രി കെ.രാജന്‍

Web Desk
|
30 July 2024 7:21 AM IST

എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു

വയനാട്: കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.രാജന്‍. പൊതുജനം ദുരന്തസ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുത്. അത് ജനങ്ങളിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കെ.രാജനുള്‍പ്പെടെയുള്ള മുഹമ്മദ് റിയാസ്, ഒ.ആർ കേളു തുടങ്ങിയവർ സംഭവസ്ഥലത്തേക്ക് ഉടൻ പുറപ്പെടും. എ. കെ ശശീന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കരമാർഗ്ഗം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



Similar Posts