< Back
Kerala
wayand landslide
Kerala

മുണ്ടക്കൈയിലെ സാഹചര്യം അതീവ ഗുരുതരം; വിദേശ വിനോദ സഞ്ചാരികളും അപകടത്തിൽ പെട്ടെന്ന് സൂചനയുണ്ടെന്ന് ടി.സിദ്ദിഖ്

Web Desk
|
30 July 2024 8:47 AM IST

മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്.

വയനാട്: മുണ്ടക്കൈയിലെ സാഹചര്യം അതീവ ഗുരുതരമെന്ന് ടി. സിദ്ദിഖ് എം.എൽ.എ. മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്. ചില വിദേശ വിനോദ സഞ്ചാരികളും അപകടത്തിൽ പെട്ടന്ന് സൂചനയുണ്ടെന്നും എം.എൽ.എ പറഞ്ഞു.

അതേസമയം മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്ടിംഗിന്‍റെ സാധ്യത തേടുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പൊതുജനം അങ്ങോട്ടുള്ള യാത്ര ഒഴിവാക്കണം. കരയിലൂടെയും ആകാശത്തിലൂടെയുമുള്ള രക്ഷാപ്രവർത്തനം നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.



Similar Posts