< Back
Kerala
മുണ്ടക്കൈ ദുരന്തം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി യോഗം
Kerala

മുണ്ടക്കൈ ദുരന്തം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി യോഗം

Web Desk
|
5 Aug 2024 10:45 AM IST

ദുരന്തമേഖലയിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈൻ വഴി പങ്കെടുക്കും. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ.രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ വയനാട്ടിൽ നിന്ന് ചേരും.

ദുരന്തമേഖലയിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. വരും ദിവസങ്ങളിൽ തിരച്ചിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിലും ആലോചനകൾ നടക്കുന്നുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ ആരംഭിച്ചു. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതാകും പ്രധാന അജണ്ട.

ദുരന്തത്തിൽ ഇതുവരെ 369 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 221 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 37 പേർ കുട്ടികളാണ്. 220 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവർക്കായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ ഇന്നും തുടരും. ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ മാപ്പ് അടിസ്ഥാനമാക്കിയും ഇന്ന് തിരച്ചിൽ നടത്തും. മൃതദേഹങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

Related Tags :
Similar Posts