< Back
Kerala

Kerala
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പുഴയില്‍ മലവെള്ളപ്പാച്ചില്‍
|30 July 2024 2:00 PM IST
അപകടസൂചനയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫ് സംഘം താല്‍ക്കാലിക പാലം നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്
കല്‍പറ്റ: ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടലെന്നു സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്.
എന്‍.ഡി.ആര്‍.എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.
Summary: Wayanad Mundakkai landslide live updates