< Back
Kerala

Kerala
പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു
|18 Feb 2024 6:16 AM IST
സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കൊന്നത്.
വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നു. സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കൊന്നത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പുൽപ്പള്ളിയിൽ ഇന്ന് നിരോധനാജ്ഞ.
വയനാട്ടിൽ കർഷകനെ ചവിട്ടി കൊന്ന കാട്ടാന ബേലൂർ മഗ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം ഒമ്പതാം ദിവസവും തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴുമണി വരെ ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും മയക്കുവെടിവെക്കാനായില്ല. തെരച്ചിലിനിടെ ഒപ്പമുള്ള മോഴയെ തുരത്തുമ്പോൾ കുംകികൾക്ക് നേരെയും ബേലൂർ മഗ്ന തിരിഞ്ഞു. പുഞ്ചവയൽ വനമേഖലകളിലായിരുന്നു ഇന്നലെ കാട്ടാന. ഡോ. അരുൺ സക്കറിയയും ഇരുപത്തിയഞ്ചംഗ കർണാടക വനപാലക സംഘവും ദൗത്യസംഘത്തിലുണ്ട്.