< Back
Kerala

Kerala
മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ; ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റി
|21 April 2022 3:59 PM IST
ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ ആണ് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയത്.
വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല നടപടി. ജൂനിയർ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട്ടേക്ക് മാറ്റി. സിന്ധുവിന്റെ ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും അജിതകുമാരിയുടെ പേരുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ. രാജീവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണ വിധേയമായി നേരത്തെ ഉദ്യോഗസ്ഥയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. ഈ മാസം ആറിനാണ് സീനിയർ ക്ലർക്ക് പി.എ സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.