< Back
Kerala
വയനാട് ടൗണ്‍ഷിപ്പ്; ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി
Kerala

വയനാട് ടൗണ്‍ഷിപ്പ്; ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

Web Desk
|
23 Feb 2026 5:24 PM IST

മറ്റന്നാൾ ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടിവെച്ചു. മാര്‍ച്ച് ഒന്നിലേക്കാണ് മാറ്റിയത്. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിവിധ വകുപ്പുകളിലേക്ക് അറിയിപ്പ് ലഭിച്ചത്. എന്തുകൊണ്ടാണ് നീട്ടിവെച്ചതെന്ന് കാര്യം നിലവില്‍ വ്യക്തമല്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് താക്കോല്‍ദാനം ഫെബ്രുവരി 25ന് നടക്കുമെന്നും മഴക്കാലത്തിന് മുന്‍പായി ഭൂമിയും വീടും നല്‍കി പൂര്‍ണ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts