< Back
Kerala
Wayanad Vellamunda murder
Kerala

വയനാട് വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Web Desk
|
31 Jan 2025 11:06 PM IST

പ്രതി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയനാട്: വെള്ളമുണ്ടയിൽ യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.

തന്റെ ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പ്രഥാമിക നിഗമനം. മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

Similar Posts