< Back
Kerala
Wayanadwildanimalattack, pigfarm
Kerala

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്നു സംശയം

Web Desk
|
6 Jan 2024 9:42 AM IST

20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ

കല്‍പറ്റ: വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിൽനിന്ന് ഒരു പന്നിയെ കൊന്നുതിന്ന നിലയിൽ കണ്ടെത്തി. കടുവ ആക്രമിച്ചതാണെന്നാണു സംശയം. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണു സംഭവം.

20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ പറഞ്ഞു. ഒരു പന്നിയെ കൊന്നുതിന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് മൃതദേഹം വലിച്ചിഴച്ച പാടുകളും കാൽപ്പാടുകളും കണ്ടെത്തി.

Similar Posts