< Back
Kerala

Kerala
മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഭയന്നോടുന്നതിനിടെ യുവതിയുടെ കൈയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
|24 April 2022 6:57 PM IST
മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു
മൂപ്പൈനാട്: വയനാട് മൂപ്പൈനാട് വനത്തിൽ തേനെടുക്കുന്നതിനിടെ രണ്ടുമരണം.പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ രാജനും കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.
തേനെടുക്കുന്നതിനിടെ രാജൻ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞ് നാലുമാസം പ്രായമായ കുഞ്ഞ് പാറക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു.