< Back
Kerala

Kerala
ഇന്നും എപ്പോഴും അവൾക്കൊപ്പമെന്ന് ഡബ്ല്യൂസിസി
|8 Dec 2025 9:27 PM IST
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). ഇന്നും എപ്പോഴും അവൾക്കൊപ്പമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.