< Back
Kerala

Kerala
എം വി ഗോവിന്ദൻ ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കാനം
|12 Dec 2022 5:41 PM IST
ലീഗിനോട് സി പി എമ്മിനോ സിപിഐ ക്കോ എതിർപ്പില്ലെന്നും കാനം
തിരുവന്തപുരം: എം വി ഗോവിന്ദന്‍റെ ലീഗ് പ്രശംസയിൽ അതൃപ്തി പ്രകടമാക്കി സി പി ഐ. ഏത് സാഹചര്യത്തിലാണ് ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് അറിയില്ലെന്നും കാനം പറഞ്ഞു. അക്കാര്യം എം വി ഗോവിന്ദൻ തന്നെ പറയണമെന്ന് കാനം മീഡിയവണിനോട് പറഞ്ഞു.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതാണ് പ്രസ്താവന എന്ന് തോന്നിയിട്ടില്ലെന്നും, എൽഡിഎഫ് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കാനം എൽഡിഎഫ് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സി പി എമ്മിന് അവരുടേതായ അഭിപ്രായങ്ങൾ പറയാമെന്നും പറഞ്ഞു. ലീഗിനോട് സി പി എമ്മിനോ സിപിഐ ക്കോ എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.