< Back
Kerala
ആറ്റിങ്ങലില്‍ വിവാഹ വീട്ടില്‍ മോഷണം; 50 പവന്‍ സ്വര്‍ണം കവര്‍ന്നു
Kerala

ആറ്റിങ്ങലില്‍ വിവാഹ വീട്ടില്‍ മോഷണം; 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Web Desk
|
19 Aug 2021 8:06 AM IST

ഇന്നലെ രാത്രി പത്തു മണിയോടെയാണ് കവര്‍ച്ച നടന്നത്

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷ്ടിച്ചത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്.ആർ വില്ലയിലാണ് കവർച്ച നടന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് കവര്‍ച്ച നടന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു മിഥുൻ- മിജ എന്നിവരുടെ വിവാഹം. പട്ടാളക്കാരനാണ് മിഥുന്‍. വൈകിട്ട് വേറൊരു ഹാളില്‍ വച്ചായിരുന്നു ഇവരുടെ റിസപ്ഷന്‍ നടന്നത്. വിവാഹ സല്‍ക്കാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്. വീട്ടിലെത്തി വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തു നിന്നും ആരോ പൂട്ടിയതായി മനസിലായി. വീടിന്‍റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.



Related Tags :
Similar Posts