< Back
Kerala
Wedding invitation for KC Venugopal asking for votes
Kerala

കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് വിവാഹക്ഷണക്കത്ത്

Web Desk
|
22 April 2024 4:38 PM IST

ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്തിലാണ് കെ.സിയെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്.

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണർത്തി. ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്തിലാണ് കെ.സിയെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്. രാഷ്ടീയ പാർട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യർഥിച്ചുകൊണ്ട് ക്ഷണക്കത്ത് ഡിസൈൻ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.

കല്ല്യാണം കൂടാൻ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ മറക്കല്ലേ എന്ന് ഓർമ്മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുൾ വഹീദും. മെയ് 19നാണ് വിവാഹം. ചുങ്കം വാർഡ് തടയിൽ വീട്ടിൽ നാസ് അബ്ദുല്ലയുടെ മകൾ ഫാത്തിമയാണ് വധു. നേരത്തെ കെ.സിയുടെ ചിത്രവുമായി പുറത്തിറക്കിയ ജിഗ്‌സോ പസിലുകളും ശ്രദ്ധയാകർഷിച്ചിരുന്നു.

Similar Posts