< Back
Kerala
സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും
Kerala

സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും

Web Desk
|
22 Aug 2021 6:59 AM IST

അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ ആയിരിക്കും

സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ ആയിരിക്കും.

മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി.

Similar Posts