< Back
Kerala
ഭൂസമര പോരാളികൾക്ക് ഭൂമി നൽകി വെൽഫയർ പാർട്ടി
Kerala

ഭൂസമര പോരാളികൾക്ക് ഭൂമി നൽകി വെൽഫയർ പാർട്ടി

Web Desk
|
19 April 2022 8:52 AM IST

16 കുടുംബങ്ങൾക്ക് വീട് വെക്കാൻ ആവശ്യമായ സ്ഥലമാണ് വിതരണം ചെയ്തത്

കൊച്ചി: എറണാകുളത്തെ ഭൂസമര പോരാളികൾക്ക് ഭൂമി നൽകി വെൽഫയർ പാർട്ടി. 16 കുടുംബങ്ങൾക്ക് വീട് വെക്കാൻ ആവശ്യമായ സ്ഥലമാണ് വിതരണം ചെയ്തത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വിതരണോദ്ഘാടനം നിർവഹിച്ചു. വെൽഫയർ പാർട്ടിയുടെ ദശവാർഷിക പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഭാഗമായാണ് ഭൂരഹിതരായവർക്ക് ഭൂമി നൽകിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്. ആകെ 50 സെന്റ് ഭൂമി വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പാർട്ടി മുമ്പോട്ടു വരുമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. മാറിമാറി വന്ന സർക്കാരുകൾ ഭൂരഹിതരെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എറണാകുളം സ്വദേശി ഹംസയാണ് ഭൂരഹിതർക്ക് സ്ഥലം കണ്ടെത്തി സൗജന്യമായി നൽകിയത്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഷംസുദ്ദീൻ എടയാറിന്റെ സഹോദരനാണ് ഹംസ. ഭൂമി വിതരണ പരിപാടിയിൽ പാർട്ടിയുടെ സംസ്ഥാന,ജില്ലാ നേതാക്കൾ പങ്കെടുത്തു.

Similar Posts