< Back
Kerala
യുഡിഎഫിന് പാർട്ടി നൽകിയ പിന്തുണ വിവാദമാക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം- വെൽഫെയർ പാർട്ടി
Kerala

'യുഡിഎഫിന് പാർട്ടി നൽകിയ പിന്തുണ വിവാദമാക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം'- വെൽഫെയർ പാർട്ടി

Web Desk
|
11 Jun 2025 5:33 PM IST

ആഭ്യന്തര വകുപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർവത്കരണത്തിന് എതിരായുള്ള ഒരു പ്രതികരണമെന്ന നിലക്കാണ് ഈ തീരുമാനമെടുത്തതെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയത് വിവാദമാക്കുന്നതിന് പിന്നിൽ സിപിഎം പിന്തുടരുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. പാർട്ടി നേരത്തെ സിപിഎമ്മിനെ പിന്തുണച്ചിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും ഒരുമിച്ച് ഭരിച്ചിട്ടുണ്ടെന്നും റസാഖ് പാലേരി മീഡിയവണിനോട് പറഞ്ഞു.

'എൽഡിഎഫിന്റെ ഒമ്പത് വർഷത്തെ ഭരണത്തിലൂടെ കേരളത്തിലുണ്ടായ ജനവിരുദ്ധമായ നയങ്ങൾ പ്രതേകിച്ചും ആഭ്യന്തര വകുപ്പിലൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർവത്കരണത്തിന് എതിരായുള്ള ഒരു പ്രതികരണമെന്ന നിലക്കാണ് ഈ തീരുമാനം വെൽഫെയർ പാർട്ടിയെടുത്തിരിക്കുന്നത്.' റസാഖ് പാലേരി പറഞ്ഞു.


Similar Posts