< Back
Kerala

Kerala
ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും
|23 Feb 2023 9:44 PM IST
ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക
തിരുവനന്തപുരം: ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക.
രണ്ട് മാസത്തെ പെൻഷനാണ് കുടിശികയായുള്ളത്. ഒരു മാസത്തെ കുടിശിക അനുവദിച്ച് ധനവകുപ്പ് ഉത്തരവായി. 900 കോടി രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് തുക സമാഹരിച്ചത്. ജനുവരി മാസത്തെ പെൻഷൻ ഇനി വിതരണം ചെയ്യാനുണ്ട്.