< Back
Kerala
കുണ്ടറയിൽ കിണറിടിഞ്ഞുവീണ് അപകടം; മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു
Kerala

കുണ്ടറയിൽ കിണറിടിഞ്ഞുവീണ് അപകടം; മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു

Web Desk
|
5 May 2022 10:04 AM IST

മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്

കൊല്ലം: കുണ്ടറ വെള്ളിമണിൽ കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. അറ്റകുറ്റപ്പണിക്കിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു.

ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കിണര്‍ വൃത്തിയാക്കി ഗിരീഷ് കുമാര്‍ മുകലിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാനായില്ല. മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനം ഇന്ന് രാവിലെ വരെ തുടര്‍ന്നു.

ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചത്. എന്നാല്‍ പ്രദേശത്തെ മണ്ണിന്‍റെ സ്വഭാവം വളരെ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Related Tags :
Similar Posts