< Back
Kerala

Kerala
'കോന്നാട് ബീച്ചിൽ നടന്നത് സദാചാര ഗുണ്ടായിസമല്ല, അസന്മാർഗിക പ്രവർത്തനങ്ങൾക്കെതിരായ അമ്മമാരുടെ സമരം'; വി.കെ.സജീവൻ
|9 Feb 2024 6:31 PM IST
ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധമെന്നും അതിനെതിരെ പ്രതിഷേധിച്ച അമ്മമാരെ ഒറ്റപ്പെടുത്താൻ ബി.ജെ.പി അനുവദിക്കില്ലെന്നും സജീവൻ പറഞ്ഞു
കോഴിക്കോട്: കോന്നാട് ബീച്ചിൽ നടന്ന സമരം സദാചാര ഗുണ്ടായിസം അല്ല, അസന്മാർഗിക പ്രവർത്തനങ്ങൾക്കെതിരായ അമ്മമാരുടെ സമരമാണെന്ന് ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ.
ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധമെന്നും അതിനെതിരെ പ്രതിഷേധിച്ച അമ്മമാരെ ഒറ്റപ്പെടുത്താൻ ബി.ജെ.പി അനുവദിക്കില്ലെന്നും സജീവൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ലഹരി മാഫിയയെ പിന്തുണക്കുന്നവരാണെന്നും സമാന സാഹചര്യമുള്ള മറ്റിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.