< Back
Kerala

Kerala
'ഇലക്ട്രിസിറ്റി മന്ത്രിയുടെ മലയാളമെന്ത്?'; ശരിയായ പ്രയോഗം ചൂണ്ടിക്കാട്ടി സ്പീക്കര്‍
2 Aug 2021 1:32 PM IST
മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിനായിരുന്നു സ്പീക്കർ റൂളിംഗ് നൽകിയത്
ഇലക്ട്രിസിറ്റി മന്ത്രിക്ക് ഊർജ മന്ത്രി എന്നല്ല വൈദ്യുതി മന്ത്രി എന്നാണ് ശരിയായ മലയാള പ്രയോഗമെന്ന് സ്പീക്കർ എം.ബി രാജേഷിൻ്റെ റൂളിംഗ്. മന്ത്രി കെ കൃഷ്ണൻകുട്ടിയെ ഊർജ വകുപ്പ് മന്ത്രിയെന്നും വൈദ്യുതി വകുപ്പു മന്ത്രിയെന്നും നിയമസഭാ രേഖകളിൽ വ്യത്യസ്തമായി വിശേഷിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയ മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിനായിരുന്നു സ്പീക്കർ റൂളിംഗ് നൽകിയത്. ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് ജൂൺ 24ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകടമായ അർത്ഥ വ്യത്യാസമില്ലെങ്കിലും ഭാവിയിൽ ഇത്തരം പിശക് സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.