< Back
Kerala
കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത കാര്യം; സഭയിൽ  മുഖ്യമന്ത്രിയുടെ  മറുപടി
Kerala

കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത കാര്യം; സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

Web Desk
|
22 Feb 2022 9:35 AM IST

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല

കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. യുപിയിലെ മറ്റ് നേതാക്കൾ വരെ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം വിവാദത്തിലായിരുന്നു. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന




Similar Posts