< Back
Kerala
ലക്ഷദ്വീപ് പൗരാവകാശ പ്രവര്‍ത്തകന് വാട്‌സ്ആപ്പ് വിലക്ക്
Kerala

ലക്ഷദ്വീപ് പൗരാവകാശ പ്രവര്‍ത്തകന് വാട്‌സ്ആപ്പ് വിലക്ക്

Web Desk
|
18 Jun 2021 5:03 PM IST

ദ്വീപ് വിഷയങ്ങളുമായി സജീവ ചര്‍ച്ച നടന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍ എന്ന നിലക്കാണ് തന്നെ ബാന്‍ ചെയ്തതെന്ന് ഇസ്മായില്‍ വഫ മീഡിയവണിനോട് പറഞ്ഞു.

ലക്ഷദ്വീപ് പൗരാവകാശ പ്രവര്‍ത്തകന് വാട്‌സ്ആപ്പ് വിലക്ക്. അഡ്വ ഇസ്മായില്‍ വഫയുടെ രണ്ട് നമ്പറുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആറ് ഗ്രൂപ്പുകളുടെ അഡ്മിനായിരുന്നു അഡ്വ. ഇസ്മായില്‍ വഫ.

ദ്വീപ് വിഷയങ്ങളുമായി സജീവ ചര്‍ച്ച നടന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍ എന്ന നിലക്കാണ് തന്നെ ബാന്‍ ചെയ്തതെന്ന് ഇസ്മായില്‍ വഫ മീഡിയവണിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് നമ്പറുകള്‍ ബാന്‍ ചെയ്തത്. രണ്ട് നമ്പറുകളിലേക്കും ഒരേ സമയത്താണ് ബാന്‍ ചെയ്തതായി സന്ദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസ് റൂളുകള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് വാട്‌സ്ആപ്പ് ബാന്‍ ചെയ്തിരിക്കുന്നത്. പക്ഷെ എന്താണ് ലംഘിച്ചതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഇസ്മായില്‍ വഫ പറഞ്ഞു.

Related Tags :
Similar Posts