< Back
Kerala
മലപ്പുറം നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു
Kerala

മലപ്പുറം നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു

Web Desk
|
5 Sept 2025 8:35 PM IST

സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കൽ നഗറുകളിലെ കുട്ടികൾ അടക്കമുള്ളവരാണ് പുഴയിൽ വീണത്.

സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പുന്നപ്പുഴ കടക്കുമ്പോഴായിരുന്നു ചങ്ങാടത്തിൻറെ കയര്‍ പൊട്ടിയത്. 25 മീറ്ററോളം ദൂരം അപകടത്തിൽപ്പെട്ടവര്‍ ഒഴുകിപ്പോയി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

Similar Posts