< Back
Kerala

Kerala
ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് നവദമ്പതികളെ കാണാതായി
|29 July 2023 11:51 PM IST
ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു.
തിരുവനന്തപുരം: പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് നവദമ്പതികളെ കാണാതായി. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധുവായ യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ ആറ്റിലേക്ക് വീണത്. ഇവർക്കൊപ്പം പുഴയിലേക്ക് വീണ ബന്ധുവായ അൻസിലിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു. തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്.
Watch Video Report