< Back
Kerala
ആരാണ് മുകേഷിനെ വിളിച്ചത്? സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
Kerala

ആരാണ് മുകേഷിനെ വിളിച്ചത്? സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Web Desk
|
5 July 2021 10:00 AM IST

മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അന്വേഷണത്തിലാണ്

മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ കണ്ടെത്താൻ ഇതുവരെ ആയില്ല. വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മുകേഷ് തന്നെ വിദ്യാർഥിയുടെ ഫോൺ നമ്പർ പുറത്ത് വിടണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞാണ് കൊല്ലം എം.എൽ.എയെ ഫോണിൽ വിളിച്ചത്. ഫോൺ വിളിച്ച വിദ്യാര്‍ത്ഥിയോട് എം.എൽ.എ മോശമായി സംസാരിച്ചു എന്നാണ് പ്രധാന ആരോപണം. എന്നാൽ ആരാണ് ഫോൺ വിളിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തിൽ പറയുന്നതിനാൽ ഒറ്റപ്പാലം മേഖലയിലാണ് കാര്യമായ അന്വേഷണം നടക്കുന്നത്. മുകേഷ് എം.എൽ.എ തന്നെ ഫോൺ നമ്പർ പുറത്ത് വിടണമെന്ന് കോൺഗ്രസ് ആവശ്യപെട്ടു. സംഭവത്തിൽ മുകേഷിനെ അനുകൂലിച്ചും , വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അന്വേഷണത്തിലാണ്.



Similar Posts