< Back
Kerala
syro malabar sabha synod

സിറോ മലബാര്‍ സഭ സിനഡ് സമ്മേളനത്തിന് തുടക്കം

Kerala

സിറോ മലബാർ സഭ സിനഡ് സമ്മേളനം; പുതിയ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് ഇന്ന്

Web Desk
|
9 Jan 2024 6:53 AM IST

ഉച്ചയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക

കൊച്ചി: സിറോ മലബാർ സഭ സിനഡ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് പുതിയ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് നടക്കും.ഉച്ചയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക.

സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക. കാനോനിക നിയമങ്ങൾ പാലിച്ച് രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ആദ്യ റൗണ്ടിൽ മൂന്നിലൊന്ന് വോട്ട് നേടുന്നയാളെ സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കും. ആദ്യ റൗണ്ടിൽ ഭൂരിപക്ഷ വോട്ട് നേടിയില്ലെങ്കിൽ എട്ട് റൗണ്ട് വരെ വോട്ടിംഗ് നടക്കും. സഭ അഡ്മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലായിരിക്കും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. തെരഞ്ഞെടുപ്പ് നാളെ നടക്കുമെങ്കിലും സിനഡ് അവസാനിക്കുന്നതിന് മുമ്പായി വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരുമിച്ചായിരിക്കും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക.



Similar Posts