< Back
Kerala
എം.വി ഗോവിന്ദന്‍, ആരിഫ് മുഹമ്മദ് ഖാന്‍
Kerala

''ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എന്തിനാണ് ഗവർണർ? ആ പദവിയേ വേണ്ടതില്ല'': എം.വി ​ഗോവിന്ദൻ

Web Desk
|
15 Nov 2023 11:38 AM IST

ഗവർണർ പദവി ആവശ്യമില്ലെന്നാണ് സി.പി.എം നിലപാടെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

കണ്ണൂര്‍: മറ്റ് മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടാണ് രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടി എം.വി.ഗോവിന്ദൻ.

''സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുകയാണ് ഗവർണർ. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടന പറയുന്നുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എന്തിനാണ് ഗവർണർ? ആ പദവിയേ വേണ്ടതില്ല. അതാണ് സി.പി.എം നിലപാടെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയിരുന്നു. രണ്ട് പി‍എസ്‍സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചു.

പക്ഷേ വിവാദ ബില്ലുകളിൽ ‍ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. അതേസമയം, 2 അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും ​ഗവർണർ അംഗീകരിച്ചില്ല.

താൻ റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്. താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാരാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ വിമർശിച്ചിരുന്നു.


Similar Posts