< Back
Kerala
Kerala
'സി.പി.എമ്മിന് കിളി പറന്നു, മണ്ഡലം വൃത്തിക്ക് നോക്കുന്ന ആളാണ് രാഹുൽ ഗാന്ധി': വി.ഡി സതീശൻ
|26 Jun 2022 1:59 PM IST
'സംസ്ഥാനത്തെ ധന സാഹചര്യത്തെക്കുറിച്ച് ധവളപത്രമിറക്കണം'
കൊച്ചി: സി.പി.എമ്മിന് കിളിപറന്നെന്നും വയനാട്ടിൽ ഇന്ന് പ്രതിഷേധം നടത്തുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
കെ.എസ്.ഇ.ബി ചാർജ് വർധനവ് ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 'ഇടിവെട്ട് കൊണ്ടതുപോലെയാണ് ബിൽ വരുന്നത്. ദുരിത ഘട്ടത്തിലാണ് ജനങ്ങൾ. ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവെക്കുകയാണ്. ചാർജ് വർധനവിനുള്ള സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന് ഒന്നും ചെയ്യാത്ത എം.പിയെന്ന് രാഹുൽ ഗാന്ധിയെ ആരും പറയില്ല. മണ്ഡലം വൃത്തിക്ക് നോക്കുന്ന ആളാണ് രാഹുൽ.
സംസ്ഥാനത്തെ ധന സാഹചര്യത്തെക്കുറിച്ച് ധവളപത്രമിറക്കണമെന്നും മുഖ്യമന്ത്രി പുതിയ കാറ് വാങ്ങുന്നത് ദുർ ചെലവാണെന്നും സതീശൻ പറഞ്ഞു.