< Back
Kerala

Kerala
താമരശ്ശേരിയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
|22 July 2023 3:15 PM IST
ഇന്ന് രാവിലെ ആറ് മണി മുതലാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ ആറ് മുതലാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. താമരശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ വളപ്പിലെ മരം സമീപത്തെ ഫ്‌ലാറ്റിന് മുകളിലേക്ക് മുറിഞ്ഞ് വീണു.
കുളമല സക്കീറിന്റെ വീട്ടിലേക്ക് തെങ്ങും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു. സക്കീറിന്റെ വീടിന്റെ മുൻഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലും മരം വീണിട്ടുണ്ട്. ഉല്ലാസ് കോളനിയിലെ സുനിയുടെ വീടിന് മുകളിലും തെങ്ങ് വീണിട്ടുണ്ട്. വീടിന് കേട്പാട് സംഭവിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ല.