< Back
Kerala

Kerala
കളമശ്ശേരിയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
|6 Dec 2022 2:40 PM IST
കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്
കൊച്ചി: കളമശ്ശേരി നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും മീൻ വിൽപന നടത്തുന്ന സ്റ്റാളുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തു.
കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. 14 ഹോട്ടലുകളിലും ഒരു മീൻ വിൽപനശാലയിലും നിലവിൽ പരിശോധന നടത്തി. ഇതിൽ നാല് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയ ആരോഗ്യവകുപ്പ് തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.