< Back
Kerala
ഓപ്പറേഷൻ ബാർകോഡ്; ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ
Kerala

ഓപ്പറേഷൻ ബാർകോഡ്; ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ

Web Desk
|
30 Dec 2025 11:07 AM IST

66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്

തിരുവനന്തപുരം: ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടെന്നതായി കണ്ടെത്തൽ. 66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങി. യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തൽ.

അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നു. ഒരു മണിക്കൂർ നേരത്തെ തന്നെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായും കണ്ടെത്തൽ. പത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാറിൽ മദ്യ വില്പന നടന്നു. ആലപ്പുഴയിൽ മാസപ്പടിയായി 3,56000 രൂപ ബാറുമകളിൽ നിന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റി. മാസപ്പടി വാങ്ങിയത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവർ.

മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇതെന്നും കണ്ടെത്തൽ. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ്. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കും.

Similar Posts