< Back
Kerala

Kerala
ഓപ്പറേഷൻ ബ്ലൂ പ്രിന്റ്; വിജിലൻസ് പരിശോധനയിൽ 57 പഞ്ചായത്തുകളിൽ വ്യാപക ക്രമക്കേട്
|13 Oct 2023 6:17 PM IST
കെട്ടിട നിർമാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും കെട്ടിക്കിടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ.
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 57 ഗ്രാമപഞ്ചായത്തുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കെട്ടിട നിർമാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും കെട്ടിക്കിടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. കേരള കെട്ടിട നിർമാണ ചട്ടം പാലിക്കാതെ പൂർത്തീകരിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകിയതായും കണ്ടെത്തി. 'ഓപ്പറേഷൻ ബ്ലൂ പ്രിന്റ്' എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്.