< Back
Kerala
food security

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറുടെ കാര്യാലയം

Kerala

ഭക്ഷ്യസുരക്ഷ വകുപ്പിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകൾ

Web Desk
|
29 March 2023 6:50 AM IST

ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വാങ്ങുന്ന നടപടി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വാങ്ങുന്ന നടപടി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. സർക്കാരിന് വിശദമായ റിപ്പോർട്ട് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു.

ഭക്ഷ്യസുരക്ഷ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഗുണമേന്മകുറഞ്ഞ ആഹാരസാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വിജിലന്‍സ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ കമ്മീഷണർമാരുടെ ഓഫീസുകളിലും, ലാബുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ഭക്ഷണ സാമ്പിൾ ശേഖരണം ദൃശ്യമായി പകർത്തണമെന്ന നിർദ്ദേശം ഒരു ജില്ലയിലും പാലിക്കപ്പെടുന്നില്ലെന്നു കണ്ടെത്തി. നിലവാരമില്ലാത്തതും തെറ്റായ ബ്രാൻഡുമായ ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ സാഹചര്യം ഒരുക്കി, കാലതാമസം ഉണ്ടാക്കി വീഴ്ച വരുത്തുന്ന ഭക്ഷ്യ ഉൽപാദകാരെയും വിതരണക്കാരെയും രക്ഷപ്പെടുത്തുന്നു, ഇങ്ങനെയുള്ള കാര്യങ്ങളും പരിശോധനയില്‍ തെളിഞ്ഞു.

റിട്ടേൺ ഫയൽ ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉടന്‍ തന്നെ വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലന്‍സ് പരിശോധന. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.



Similar Posts