< Back
Kerala
restrictions on Idukki Satram-Pullumedu forest road
Kerala

സംസ്ഥാനത്ത് വ്യാപക മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Web Desk
|
5 Nov 2024 7:30 PM IST

തിരുവനന്തപുരത്ത് കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്‌ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും, മന്നാർ കടലിടുക്കിനും മുകളിലായി ചക്രവാത ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇപ്പോഴും മഴ തുടരുകയാണ്. തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

Related Tags :
Similar Posts