< Back
Kerala
Wife Attacked by Husband in Pathanamthitta
Kerala

പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു

Web Desk
|
7 April 2025 3:10 PM IST

ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തിയാണ് ഭർത്താവ് ആക്രമിച്ചത്.

പത്തനംതിട്ട: കൊടുമൺ ഐക്കാട് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പന്തളം സ്വദേശി വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയാണ് സംഭവം. ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തിയാണ് ഭർത്താവ് ആക്രമിച്ചത്. ഇവർ തമ്മിൽ കഴിഞ്ഞദിവസം ഫോൺവഴി വഴക്കുണ്ടായിരുന്നു. വഴക്കിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

പന്തളം സ്വദേശിയായ യുവതി ഐക്കാടുള്ള വീട്ടിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തിൽ പ്രതിയെ കൊടുമൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.


Similar Posts