< Back
Kerala
Kerala
ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭാര്യ മരിച്ചു
|21 Aug 2022 8:26 PM IST
20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഉമ്മക്കും ബന്ധുക്കൾക്കുമൊപ്പം ഭാര്യയെ കാണാനെത്തിയപ്പോഴാണ് പ്രതിയായ ആഷിഫ് ഹഷിതയെ ആക്രമിച്ചത്.
തൃശൂർ: തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭാര്യ മരിച്ചു. നമ്പിക്കടവ് സ്വദേശി ഹഷിതയാണ് മരിച്ചത്. പ്രതിയായ ഭർത്താവ് മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ പ്രസവിച്ചുകിടന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. വൈകുന്നേരെ ആറു മണിയോടെയാണ് ബന്ധുക്കൾക്കൊപ്പം ആഷിഫ് ഭാര്യയെ കാണാനെത്തിയത്. ബന്ധുക്കൾ മടങ്ങിയ ശേഷം ആഷിഫും ഭാര്യയും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
ഹഷിതയുടെ നിലവിളി കേട്ട് ബന്ധുക്കൾ തിരിച്ചെത്തിയപ്പോൾ കത്തികൊണ്ട് ആക്രമിക്കുന്നതാണ് കണ്ടത്. ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചാണ് ഹഷിതയെ ആക്രമിച്ചത്. ആഷിഫിന്റെ ആക്രമണത്തിൽ ഹഷിതയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഉമ്മയുടെ പരിക്ക് സാരമുള്ളതല്ല.