< Back
Kerala
ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍
Kerala

ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍

Web Desk
|
29 May 2023 10:49 PM IST

തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്

തൃശ്ശൂർ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. അഭിഭാഷക ചമഞ്ഞും ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയെന്നുമാണ് പരാതി. റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണംതട്ടിപ്പ്.

അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.

Similar Posts