< Back
Kerala

Kerala
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
|11 Nov 2021 11:14 AM IST
ഭർത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്.
തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗമാണ് മരിച്ചത്. 42 വയസായിരുന്നു. ഭർത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഐടിഐയിലെ ക്ലര്‍ക്കാണ് നാസില. ഭര്‍ത്താവ് രണ്ട് വര്‍ഷമായി അമിത മദ്യപാനത്തിന് ചികിത്സയിലായിരുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. പാലോട് പൊലീസ് അന്വേഷണം തുടങ്ങി.